ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളില്‍ ഒന്നാം സ്ഥാനം മലപ്പുറത്തിന്. ദി ഇക്കണോമിസ്റ്റിന്റെ 2015-20 പഠനത്തിലാണ് മലപ്പുറം ആദ്യ സ്ഥാനത്തിടം നേടിയത്. അഞ്ച് വര്‍ഷ കാലയളവില്‍ 44.1 ശതമാനം വളര്‍ച്ച നേടിയാണ് മലപ്പുറം ഒന്നാം സ്ഥാനത്തെത്തിയത്.
വിയറ്റ്‌നാമിലെ കാന്‍ തോ നഗരമാണ് രണ്ടാം സ്ഥാനത്ത്. കോഴിക്കോട് 34.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി നാലാം സ്ഥാനത്തുണ്ട്. കൊല്ലം 31.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി പത്താം സ്ഥാനത്താണുള്ളത്.
ആദ്യ പത്തില്‍ ഇന്ത്യയില്‍ നിന്നും ഇടം പിടിച്ച മൂന്ന് നഗരങ്ങളും കേരളത്തില്‍ നിന്നാണ് എന്ന പ്രത്യേകതയും പട്ടികക്കുണ്ട്. മലപ്പുറത്തിനെ കൂടാതെ കോഴിക്കോടും കൊല്ലവുമാണ് ആദ്യ പത്തിലെ മികച്ച നഗരങ്ങള്‍. തൃശ്ശൂര്‍ ജില്ല 13ാം സ്ഥാനത്തായി ഇടം പിടിച്ചിട്ടുണ്ട്.
Three of the world's ten fastest-growing urban areas are in India, with another three in China https://t.co/smYZFAnYIN pic.twitter.com/0oixZx21Rc— The Economist (@TheEconomist) January 7, 2020
27ാം സ്ഥാനത്തുള്ള സൂറത്തും 30ാം സ്ഥാനത്തുള്ള തിരുപ്പൂരും മാത്രമാണ് പട്ടികയില്‍ ഇടമുറപ്പിച്ച മറ്റു ഇന്ത്യന്‍ നഗരങ്ങള്‍.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !