മംഗലാപുരം ബജ്‌പെ വിമാനത്താവളത്തിൽ ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. സിസിടിവിയിൽ പതിഞ്ഞ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
ടിക്കറ്റ് കൗണ്ടറിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലാണ് ബോംബ് ഉണ്ടായിരുന്നത്. ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ ആളാണ് ഈ ബാഗ് ഇവിടെ ഉപേക്ഷിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളുടെ ചിത്രമാണ് പുറത്തുവിട്ടത്.
സംഭവത്തെ തുടർന്ന് മംഗലാപുരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഞ്ഞൂറ് മീറ്ററിനുള്ളിൽ ആഘാതം ഏൽപ്പിക്കാൻ കഴിയുന്ന ഉഗ്രശേഷിയുള്ള ബോംബാണ് കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !