
കൊച്ചി: നിയന്ത്രിത സ്ഫോടനത്തിലൂടെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൗതുകത്തോടെ ഫ്‌ളാറ്റുകള്‍ കാണാന്‍ നൂറുകണക്കിനാളുകളാണ് എത്തുന്നത്. പൊളിക്കുന്ന ഫ്‌ളാറ്റുകള്‍ക്ക് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. മരടില്‍ ഫ്‌ളാറ്റുകള്‍ തകര്‍ന്ന് വീഴാന്‍ അഞ്ച് ദിവസങ്ങള്‍ മാത്രമാണുള്ളത്. ഇതിനിടെയാണ് തകരുന്നതിന് മുന്‍പ് ഫ്‌ളാറ്റുകള്‍ ഒരു നോക്കു കാണാന്‍ ആളുകള്‍ ഒഴുകിയെത്തുന്നത്.
ഫ്‌ളാറ്റുകള്‍ കൗതുകത്തോടെ കാണാന്‍ ദിവസവും നൂറുകണക്കിനാളുകളാണ് എത്തുന്നത്. കനത്ത വെയില്‍ വകവയ്ക്കാതെ മണിക്കൂറുകളോളം ഫ്‌ളാറ്റുകള്‍ നോക്കി നില്‍ക്കുന്നവരെ കാണാം. ഫ്‌ളാറ്റുകള്‍ക്ക് മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുന്നവരുമുണ്ട്. ഫ്ളാറ്റ് പൊളിക്കുന്ന ദിവസം പല ടൂര്‍ ഓപ്പറേറ്റര്‍മാരും പ്രത്യേക പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളതായാണ് വിവരം.
അതേസമയം, സ്ഫോടനദിവസം 200 മീറ്റര്‍ ദൂരപരിധിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെട്ടിടങ്ങള്‍ സ്ഫോടനത്തിലൂടെ തകരുന്നതു കാണാനായി പ്രദേശത്തേക്ക് എത്തിച്ചേരുന്നവരെ 200 മീറ്ററിനപ്പുറം സുരക്ഷിതമായ പ്രദേശത്തു ബാരിക്കേഡ് ഉപയോഗിച്ചു നിയന്ത്രിക്കും. കായലിലൂടെ ആളുകള്‍ വഞ്ചിയില്‍ പ്രദേശത്തേക്കു കടക്കാതിരിക്കാനായി കോസ്റ്റല്‍ പോലീസിന്റേതടക്കം സഹായവും ഉറപ്പാക്കിയിട്ടുണ്ട്. കെട്ടിടങ്ങളില്‍ സ്ഫോടനം നടക്കുന്നതിനു പത്ത് മിനിറ്റ് മുന്‍പ് വൈറ്റില- അരൂര്‍ പേട്ട- തേവര പാതകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. സ്ഫോടനം നടന്നു കഴിഞ്ഞ് സിഗ്നല്‍ ലഭിച്ചതിനു ശേഷമാകും ഇതുവഴി ഗതാഗതം പുനരാരംഭിക്കുക. ഓരോ ഫ്ളാറ്റിനു സമീപത്തും 500 പോലീസുകാരെ വീതം വിന്യസിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !