ഭരണ ഘടന ഉറപ്പു നൽകുന്ന ന്യുനപക്ഷാവകാശങ്ങൾ അട്ടിമറിച്ചു അധിക കാലം ഭരിക്കാൻ മോഡി സർക്കാരിന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഫാസിസ്റ്റുകളുടെ അനുഭവം ഹിട്ലർക്കും മുസ്സോളിനിക്കും സംഭവിച്ച അതെ ദുരന്തം തന്നെയായിരിക്കുമെന്നും ചരിത്രം വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യം ഭരിക്കുന്ന ഫാസിസ്റ്റുകൾക്കെതിരെ ജാതി - മത - രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് മുഴുവൻ ജനങ്ങളും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫാസിസ്റ്റുകളുടെ അക്രമങ്ങളെ ചെറുക്കേണ്ടത് അതെ രൂപത്തിൽ അല്ലെന്നും രാഷ്ട്രപിതാവായ ഗാന്ധിജി കാണിച്ചു തന്ന അഹിംസയുടെ മാർഗ്ഗത്തിലൂടെയാവണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രവാസികളുടെ കുടുംബത്തിന് വലിയ ആശ്വാസം നൽകുന്ന കെഎംസിസിയുടെ കുടുംബ സുരക്ഷാ പദ്ധതി വിജയകരമായി നടപ്പിലാക്കിയതിനു ജിദ്ദ കെഎംസിസിയെ അദ്ദേഹം അഭിനന്ദിച്ചു.
ഉംറ നിർവഹിക്കാൻ എത്തിയ ആബിദ് ഹുസ്സൈൻ തങ്ങൾക്കു കോട്ടക്കൽ - മങ്കട മണ്ഡലം കെഎംസിസി കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫിസ് ഹാളിൽ വെച്ച് നടന്ന സ്വീകരണ സമ്മേളനം ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട് ഉത്ഘാടനം ചെയ്തു. കോട്ടക്കൽ മണ്ഡലം കെഎംസിസി ചെയർമാൻ ലത്തീഫ് ചാപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.
നാലു പതിറ്റാണ്ട് പ്രവാസം പൂർത്തിയാക്കിയ ചന്ദ്രിക റീഡേഴ്സ് ഫോറം സ്ഥാപക നേതാവും കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രെസിഡന്റുമായ കെ.എം മൂസ ഹാജിയെ പരിപാടിയിൽ വെച്ച് ആദരിച്ചു. കോട്ടക്കൽ മണ്ഡലം കെഎംസിസി വക മെമെന്റോ ആബിദ് ഹുസ്സൈൻ തങ്ങൾ എം എൽ എ മൂസ ഹാജിക്ക് സമ്മാനിച്ചു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ വി.പി. മുസ്തഫ, ഇസ്മായിൽ മുണ്ടക്കുളം മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഗഫൂർ പട്ടിക്കാട്, ജില്ല ആക്ടിങ് സെക്രട്ടറി വി. വി. അഷ്‌റഫ്, നാസർ കാടാമ്പുഴ, ഗഫൂർ അമ്പലക്കൂത്ത്, മജീദ് കോട്ടീരി , സലാഹ് കാരാടൻ തുടങ്ങിയവർ ആശംസ നേർന്നു പ്രസംഗിച്ചു. മൂസ ഹാജി മറുപടി പ്രസംഗം നടത്തി.
സി എ എ ക്കും എൻ ആർ സി ക്കും എതിരെ പരിപാടിയിൽ പങ്കെടുത്തവർ പ്രതിഷേധം രേഖപ്പെടുത്തി. മങ്കട മണ്ഡലം കെഎംസിസി പ്രസിഡന്റ് അഷ്‌റഫ് മുല്ലപ്പളളി സദസ്സിനു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൗരത്വ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു കൊല്ലപ്പെട്ടവർക്കു വേണ്ടി ജാഫർ ഫൈസിയുടെ നേതൃത്വത്തിൽ പരിപാടിയിൽ വെച്ച് പ്രത്യേക പ്രാർത്ഥന നടത്തി.
കോട്ടക്കൽ മണ്ഡലം കെഎംസിസി വക ഉപഹാരം പ്രസിഡന്റ് മൂസ ഹാജി ആബിദ് ഹുസ്സൈൻ തങ്ങൾ എം എൽ എ ക്കു സമ്മാനിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ എം എൽ എ യെ ഷാൾ അണിയിച്ചു. വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം ട്രെഷറർ ഇബ്രാഹിം ഹാജി എം.എൽ.ക്കു കൈമാറി. സമദ് മങ്കട ഖിറാഅത് നടത്തി.
മങ്കട മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി ഇ.സി. അഷ്‌റഫ് സ്വാഗതവും കോട്ടക്കൽ മണ്ഡലം കെഎംസിസി ആക്ടിങ് സെക്രട്ടറി ഹംദാൻ മണ്ടായപ്പുറം നന്ദിയും പറഞ്ഞു. പരിപാടിക്ക് കോട്ടക്കൽ - മങ്കട മണ്ഡലം കെഎംസിസി കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !