തിരുവനന്തപുരം: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ മഹാത്മജിയുടെ രക്തസാക്ഷിത്വദിനത്തില്‍ കേരളത്തിലെ 12 ജില്ലകളില്‍ ഭാരതത്തിന്റെ മനുഷ്യഭൂപടം തീര്‍ത്ത് യുഡിഎഫ്. വയനാടും കോഴിക്കോടും ഒഴികെയുള്ള ജില്ലകളിലാണ് പ്രവര്‍ത്തകര്‍ മനുഷ്യ ഭൂപടം ഒരുക്കിയത്. മനുഷ്യഭൂപടത്തില്‍ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും അണിനിരന്നു. മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.കമലത്തിന്റെ നിര്യാണത്തെ തുടര്‍ന്നാണ് കോഴിക്കോട്ട് സമരം മാറ്റിവെച്ചത്.
ഗാന്ധിജി വെടിയേറ്റ് വീണ സമയമായ വൈകുന്നേരം 5.17 നാണ് കേരളത്തില്‍ യുഡിഎഫ് മനുഷ്യഭൂപടം നിര്‍മിച്ചത്. പതാകയിലെ മുന്ന് വര്ണങ്ങളുടെടെയും തൊപ്പികള്‍ അണിഞ്ഞായിരുന്നു പ്രവര്‍ത്തകര്‍ മനുഷ്യ ഭൂപടത്തിന്റെ ഭാഗമായത്. വൈകുന്നേരം അഞ്ചിന് ട്രയല്‍ ഉള്‍പ്പെടെ നടത്തിയായിരുന്നു പ്രതിഷേധം. പിന്നാലെ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും പ്രവര്‍ത്തകര്‍ ഏറ്റുചൊല്ലി. ഇതിനുശേഷം പൊതുയോഗവും നടന്നു.
തിരുവനന്തപുരത്ത് എ.കെ. ആന്റണി, സി.പി.ജോണ്‍, കൊല്ലത്ത് വി.എം. സുധീരന്, ജി. ദേവരാജന്‍, ആലപ്പുഴയില്‍ എം.എം. ഹസന്, ജോണി നെല്ലൂര്‍, പത്തനംതിട്ടയില്‍ ഷിബു ബേബി ജോണ്‍, കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഇടുക്കിയില്‍ പി.ജെ. ജോസഫ്, എറണാകുളത്ത് ബെന്നി ബഹനാന്, പി.പി.തങ്കച്ചന്, തൃശൂരില്‍ ഡോ. എം.കെ. മുനീര്‍, പാലക്കാട് കെ. ശങ്കരനാരായണന്, ജോണ്‍ ജോണ്‍, മലപ്പുറത്ത് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കോഴിക്കോട്ട് മുല്ലപ്പള്ളി രാമചന്ദ്രന്, ഉമ്മന്‍ ചാണ്ടി, കണ്ണൂരില്‍ രമേശ് ചെന്നിത്തല, കാസര്‍ഗോഡ് ജില്ലയില്‍ യു.കെ. ഖാദര്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.
വയനാട് ജില്ലയില്‍ ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ ഭരണ ഘടനാ സംരക്ഷണ റാലി സംഘടിപ്പിച്ചിരുന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ രാഹുലിനോപ്പം മാര്‍ച്ചില്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !