
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ തനിക്കു നേരെയുണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് താന്‍ നിര്‍വഹിക്കുന്നത്. എത്ര സമ്മര്‍ദവും ഭീഷണിയും ഉണ്ടായാലും ഉത്തരവാദിത്വം നിറവേറ്റുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുമായി പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയാല്‍ വിമര്‍ശിക്കാന്‍ അധികാരമുണ്ട്. ഭരണഘടനാവിരുദ്ധമായ കാര്യത്തിന് ഭരണഘടനാ സ്ഥാപനമായ നിയമസഭയെ ഉപയോഗിച്ചതിലാണ് വിയോജിപ്പെന്നും ഗവര്‍ണര്‍ അറിയിച്ചു.
തന്നെ തെരുവിലിറക്കില്ലെന്ന് ഭീഷണിയുണ്ടായി. അന്ന് മുതല്‍ താന്‍ തുടര്‍ച്ചയായി യാത്ര ചെയ്യുകയാണെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !