കാശ്മീരില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചിരുന്നത് 'വൃത്തികെട്ട' സിനിമകള്‍ കാണാനെന്ന് നിതി അയോഗ് അംഗം

0


ജമ്മു കാശ്മീരില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചിരുന്നത് 'വൃത്തികെട്ട' സിനിമകള്‍ കാണാനെന്ന് നിതി അയോഗ് അംഗം വി കെ സരസ്വത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തതിന് പിന്നാലെ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയത് പ്രദേശത്തിന്റെ സമ്ബദ് വ്യവസ്ഥയില്‍ വലിയ ആഘാതമൊന്നും ഉണ്ടാക്കിയില്ലെന്നും നിതി അയോഗ് മെംബര്‍ പറഞ്ഞു. ധിരുഭായി അംബാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജിയുടെ വാര്‍ഷിക ബിരുദ ദാന ചടങ്ങില്‍ മുഖ്യാതിഥി ആയി പങ്കെടുത്ത് സംസാരിക്കുമ്ബോഴാണ് സരസ്വതിന്റെ വിവാദ പ്രസ്താവന.

"എന്തിനാണ് രാഷ്ട്രീയക്കാര്‍ കാശ്മീരിലേക്ക് പോകുന്നത്. ഡല്‍ഹിയിലെ റോഡുകളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അവര്‍ക്ക് കാശ്മീരിലും സംഘടിപ്പിക്കണം. സാമൂഹ്യ മാധ്യമങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് തീ പകരാന്‍ ഉപയോഗിക്കുന്നത്. അവിടെ ഇന്‍റര്‍നെറ്റ് ഇല്ലാത്തതുകൊണ്ട് എന്താണ് കുഴപ്പം? എന്താണ് അവര്‍ ഇന്റര്നെറ്റില്‍ കണ്ടുകൊണ്ടിരിക്കുന്നത്. വൃത്തികെട്ട സിനിമകള്‍ കാണുന്നതല്ലാതെ നിങ്ങള്‍ മറ്റൊന്നും ഇന്റര്നെറ്റില്‍ ചെയ്യുന്നില്ല." എന്നായിരുന്നു സരസ്വതിന്റെ പ്രസ്താവന.

സംഗതി വിവാദമായതോടെ ജമ്മു കാശ്മീരിന്റെ സമ്ബദ് ഘടനയില്‍ ഇന്‍റര്‍നെറ്റ് വിലക്ക് പ്രത്യേകിച്ചു ചലനമൊന്നും ഉണ്ടാക്കിയില്ലെന്ന് പറയാനാണ് താന്‍ ശ്രമിച്ചതെന്ന് പറഞ്ഞു സരസ്വത് തലയൂരി.

രാജ്യത്തിന്റെ വികസനത്തിന് ടെലികോം വളരെ പ്രധാനമാണ് എന്നു പറയുന്ന നിങ്ങള്‍ എന്തുകൊണ്ടാണ് ജമ്മുകാശ്മീരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുമ്ബോഴാണ് സരസ്വത് വിവാദ പ്രസ്താവന നടത്തിയത്.


ഇതിനിടെ ജമ്മു കാശ്മീരില്‍ 2ജി മൊബൈല്‍ സേവനം ശനിയാഴ്ച പുനഃസ്ഥാപിച്ചു. എന്നാല്‍ ശ്രീനഗറിലും മാറ്റ് 7 ജില്ലകളിലുമുള്ള ഇന്‍റര്‍നെറ്റ് വിലക്ക് തുടരും.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !