ദേശീയ പൗരത്വ രജിസ്റ്റർ ബീഹാറിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നീതീഷ് കുമാർ. ബീഹാർ നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പൗരത്വ നിയമ ഭേദഗതിയിൽ നിയമസഭയിൽ പ്രത്യേക ചർച്ചയാകാമെന്നും എന്നാൽ പൗരത്വ രജിസ്റ്റർ ബീഹാറിൽ നടപ്പാക്കില്ലെന്നും നിതീഷ് കുമാർ പറഞ്ഞു
ബീഹാർ നിയമസഭയുടെ പ്രത്യേക നിയമസഭാ സമ്മേളനത്തിലായിരുന്നു നിതീഷ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ രജിസ്റ്റർ, പൗരത്വ നിയമ ഭേദഗതി എന്നീ വിഷയങ്ങളിൽ കോൺഗ്രസും ആർ ജെ ഡിയും ഭരണപക്ഷത്തിനെതിരെ സഭയിൽ പ്രതിഷേധമുയർത്തിയ സാഹചര്യത്തിലാണഅ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
പൗരത്വ നിയമഭേദഗതിയിൽ ചർച്ച വേണം. എന്നാൽ പൗരത്വ രജിസ്റ്ററിൽ ഒരു ചോദ്യവുമില്ല. അതിന് ന്യായീകരണവുമില്ല. അത് ബീഹാറിൽ നടപ്പാക്കില്ലെന്നും നിതീഷ് കുമാർ വ്യക്തമാക്കി. ജെഡിയു നിലപാട് വ്യക്തമാക്കിയതോടെ എൻ ഡി എക്കുള്ളിലെ ഭിന്നത പരസ്യമായിരിക്കുകയാണ്
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !