ജനാധിപത്യ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ മതേതരത്വത്തിന്റെ മഹത്വം മനസിലാക്കാൻ ജാതി മത ഭേതമന്യേ നിരവധി ജീവനുകൾ നഷ്ടപ്പെടുത്തി രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുക്കുന്ന സമയങ്ങളിൽ കഴുമരത്തിൽ കയറാനോ ബ്രിട്ടീഷ് പട്ടാളത്തിന്റെ തോക്കിനുമുന്നിൽ നെഞ്ച് വിരിച്ചു നിൽക്കാനോ ഒരു സംഘപരിവാറും തയാറാകാതെ സ്വാതന്ത്ര്യംലഭിച്ചതിന് ശേഷം മതേതര കാഴ്ചപ്പാട് ഉണ്ടായതിന്റെ പേരിൽ രാഷ്ട്ര പിതാവിനെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സേയുടെയും ആ കൊലപാതകം ആസൂത്രണം ചെയ്ത സവർക്കറിന്റെയും പിൻഗാമികളാണ് ദേശീയവാദികളായി സ്വയം പ്രഖ്യപനങ്ങൾ നടത്തുന്നത്.
സാമ്പത്തികഅരാജകത്വത്തിലേക്ക് കൂപ്പു കുത്തിയ ഇൻഡ്യാ രാജ്യത്തെ മതത്തിന്റെ പേരിൽ ജനങ്ങളെ തമ്മിൽ തള്ളിച്ചുകൊണ്ട് ചോര കുടിക്കാൻ കാത്തിരിക്കുന്ന ചെന്നായ്ക്കളാണ് മോദിയും അമിത്ഷായുമെന്നു യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് താഹ പൊന്മടത്ത് അദ്ദ്യക്ഷനായിരുന്ന യോഗം എബി മാത്യു ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് പാലക്കാട്, ദിലീപ് കളരിക്കമണ്ണേൽ,
ഫൈസൽകുറ്റ്യാടി, നിസാർ ചോലയിൽ, സുബൈർ മണ്ണാർക്കാട് തുടങ്ങിയവർ സംസാരിച്ചു. അഫ്സൽ സ്വാഗതവും ഡോക്ടർ ജോൺ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !