പൗരത്വം ജന്മാവകാശം; ഒരേ ഒരിന്ത്യ ഒരൊറ്റ ജനത: ഫോക്കസ് ജിദ്ദ ഐക്യദാർഢ്യ സമ്മേളനം

0

ജിദ്ദ : ' യു ആർ നോട്ട് അലോൺ ' എന്ന ശീർഷകത്തിൽ ഫോക്കസ് സൗദി നടത്തിവരുന്ന നാഷണൽ ക്യാമ്പയിന്റെ ഭാഗമായി 'പൗരത്വം ജന്മാവകാശം; ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' എന്ന പ്രേമേയത്തിൽ ഫോക്കസ് ജിദ്ദ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു .

ഷറഫിയ ഐ ഐ സി ജെ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മുസ്തഫ വാകലൂർ  'ഭരണഘടനയുടെ സംരക്ഷണം   ജുഡീഷ്യറിയുടെ പങ്ക്' എന്ന വിഷയത്തിൽ സെമിനാർ എടുത്തു . ഇന്ത്യയിലെ മുഴുവൻ ജനങ്ങളും ജാതി മത ഭേദമന്യേ പൗരത്വ ഭേദഗതി ബില്ലെനെതിരെ അണിനിരക്കണമെന്നും സാധാരണക്കാർ ഒന്നിച്ചു നിന്ന് പോരാടുന്നതാണ് ഏറ്റവും വലിയ ജുഡീഷ്യറി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സി എ എ , എൻ ആർ സി എന്നീ പൗരത്വ പൗരത്വ ഭേദഗതി ബില്ലുകളെ കുറിച്ചു പ്രിന്സാദ് പാറായി  സദസ്സിനു വിശദമായി വിശദീകരിച്ചു കൊടുത്തു . 'മത നിരപേക്ഷത ഇന്ത്യയുടെ നട്ടെല്ല് ' എന്ന വിഷയത്തിൽ വി ഫദ്‌ലുള്ള സംസാരിച്ചു .  'പോരാട്ട വീഥിയിൽ തനിച്ചല്ല നിങ്ങൾ ' എന്ന വിഷയത്തെ ആസ്പദമാക്കി കെ ടി അബൂബക്കർ സംസാരിച്ചു . 

ഗഫൂർ ഇ എ പൗരത്വ ഭേദഗതി ബില്ലെനെതിരെയുള്ള പ്രതിഷേധ  മുദ്രാവാക്യം ചൊല്ലിക്കൊടുത്തു . തുടർന്ന്  പൗരത്വ ഭേദഗതി ബില്ലെനെതിരെ സമ്മേളനത്തിൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങളും  പ്രതിഷേധ മുദ്രാ  വാക്യങ്ങളും പ്രേത്യകം സജ്ജീകരിച്ച വൈറ്റ് ബോർഡിൽ  കുറിച്ചിടാൻ  ഫോക്കസ് ജിദ്ദ അവസരമൊരുക്കി .  ഫോക്കസ് സി ഓ ഓ സലിം ചളവറ നിയന്ത്രിച്ച പരിപാടിയിൽ സലാഹ് കാരാടൻ ആശംസകൾ നേർന്നു സംസാരിച്ചു .




ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !