മദീന: കണ്ണൂർ പയ്യന്നൂർ സ്വദേശി മുഹമ്മദ് അസ്‌ലമാണ് മദീന സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടൽ മൂലം നാടണഞ്ഞു.
സ്വന്തം വിവാഹ ആവശ്യാർത്ഥം നാട്ടിലേക്ക് പോവാൻ ലീവിന് വേണ്ടി സ്പോൺസറോട് പലകുറി ആവശ്യപെട്ടെങ്കിലും നിരസിക്കുകയായിരുന്നു. പിന്നീട് സ്പോൺസർ ജോലി നിർത്താൻ ആവശ്യപെടുകയും കൂടെ ഉറൂബ് ആക്കുകയും ചെയ്തു.
പലരും സ്പോൺസറുമായി സംസാരിച്ചെങ്കിലും അദ്ദേഹം വഴങ്ങാൻ തയാറായിരുന്നില്ല. നാട്ടിൽ എത്തിപ്പെടാൻ മറ്റുമാർഗ്ഗങ്ങൾ നോക്കിയെങ്കിലും ഒന്നും നടക്കാതെ വരികയായിരുന്നു. അവസാന ശ്രമമായാണ് സോഷ്യൽ ഫോറം പ്രവത്തക്കാരെ സമീപിക്കുന്നത്. ഫോറം പ്രവർത്തകർ ഇദ്ദേഹത്തിന്റെ യാത്ര രേഖകൾ ശരിയാക്കി. സമാനമായ നിരവധി കേസുകളിൽ ഇരകളായവരെ നാട്ടിലെത്തിക്കാൻ സോഷ്യൽ ഫോറം പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.
മദീന ബ്ലോക്ക് പ്രെസിഡെന്റ് മുഹമ്മദ് വെളിമുക്ക്, വെൽഫെയർ ഇൻചാർജ് അബ്ദുൽ അസിസ് കുന്നുംപുറം, റിയാസ് താനൂർ, അഷ്‌റഫ് കണ്ണൂർ, മുജീബ് എടക്കര, എന്നിവർ ചേർന്ന് മുഹമ്മദ് അസ്‌ലമിന് യാത്രയയപ്പ് നൽകി .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !