പത്തനംതിട്ട മൈലപ്ര ശ്രീ ദുർഗ്ഗാ ഓഡിറ്റോറിയത്തിൽ നടന്ന അന്നദാന ചടങ്ങിൽ ആയിരത്തോളോം അയ്യപ്പ ഭക്തൻമാരും ,മാളികപ്പുറങ്ങളും ,കന്നി അയ്യപ്പൻമാരും പങ്കെടുത്തതായി റീജണൽ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീറും, ഒഐസിസി ശബരിമല സേവന കേന്ദ്ര കൺവീനർ അനിൽകുമാർ പത്തനംതിട്ടയും അറിയിച്ചു.
മുൻ വർഷങ്ങളിൽ ഹജ് തീർത്ഥാടകർക്ക് നൽകിയിരുന്ന സേവനങ്ങളുടെ ചുവടുപിച്ചാണ് ഈ വര്ഷം മുതൽ ശബരിമല തീർത്ഥാടകർക്കും സഹായ പ്രവർത്തങ്ങൾ തുടങ്ങിയത്.അന്യ സംസ്ഥാങ്ങളിൽ നിന്നും വരുന്ന തീർതഥാടകർക്കു അടക്കം ഉപകാരപ്രമദമായ ഈ സേവനം ഇന്നത്തെ സാമുഹിയകാന്തരീഷത്തിൽ ഏറെ പ്രസക്തമാണെന്നും അവർ പറഞ്ഞു.
തിരക്കുള്ള സമയങ്ങളിലെ രാത്രീ കാലങ്ങളിൽ ചുക്ക് കാപ്പിയും വെള്ളവും ലഘു ഭക്ഷണവും വിതരണം ചെയ്യുന്നത് ഇനിയും തുടരുന്നതാണ്. കഴിഞ്ഞ മാസം ആരംഭിച്ച സേവന പ്രവർത്തങ്ങൾക്കു നാട്ടിൽ അവധിയിലുള്ള വിവിധ പ്രദേശങ്ങളിലെ ഒ ഐ സി സി പ്രവർത്തകരാണ് നേതൃത്ത്വം നൽകുന്നത്. ഇതിനായി വിപുലമായ സബ് കമ്മിറ്റികളും പ്രവർത്തിച്ചു വരുന്നതായി അവർ പറഞ്ഞു.
വെട്ടിപ്പുറം, ഇടത്താവളം, മൈലപ്ര,വശ്ശേരിക്കര, കൂബളാം പൊയിക , നിലക്കൽ, പ്ലാപ്പള്ളി, ളാഹ എന്നിവിടങ്ങളിൽ സ്വാമികർക്കു രാത്രികാലങ്ങളിൽ തിരക്കുള്ള ദിവസങ്ങളിൽ സേവനം നൽകി വരുന്നു ശബരിമല സേവന കേന്ദ്ര ഓഫീസ് ചാർജു വഹിക്കുന്ന അശോക് കുമാർ മൈലപ്ര പരിപാടിക്കു നേതൃത്വം കൊടുത്തു .മൈലപ്ര ദേവീക്ഷേത്ര പ്രസിഡന്റ് സിസി ശ്രീകുമാർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !