ദേശീയപാത കുറ്റിപ്പുറം മൂടാലില്‍ ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. മൂന്ന് ലോറിയും ഒരു കാറും ഉള്‍പ്പെടെ ഏഴ് വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
ഒരു ചരക്കുലോറി കയറ്റത്തില്‍ നിര്‍ത്തി മുന്നോട്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് പിന്നിലേക്ക് ഉരുണ്ട് പിറകില്‍ ഉണ്ടായിരുന്ന മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. അങ്ങനെ ആറോളം വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒട്ടേറെ കയറ്റിറക്കങ്ങളും വളവുകളുമുള്ള പ്രദേശമാണിത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !