കൊല്‍ക്കത്ത: ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുന്‍ ചാമ്ബ്യന്‍മാരായ എടികെയെ നേരിടും. വൈകിട്ട് ഏഴരയ്‌ക്ക് കൊല്‍ക്കത്തയിലാണ് മത്സരം. ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനോടേറ്റ തോല്‍വിക്ക് പകരംവീട്ടാനാണ് എടികെ ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. കൊച്ചിയില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ആയിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. സീസണില്‍ വമ്ബന്‍ തിരിച്ചുവരവ് നടത്തിയ എടികെയും പ്ലേ ഓഫിലെത്താന്‍ പാടുപെടുന്ന ബ്ലാസ്റ്റേഴ്‌സും തമ്മില്‍ വീറുറ്റ പോരാട്ടം നടക്കുമെന്നാണ് പ്രതീക്ഷ.
പുതുവര്‍ഷത്തില്‍ ഹൈദരാബാദിന്റെ ഗോള്‍വല നിറച്ച ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ അഞ്ച് ഗോളിനായിരുന്നു മഞ്ഞപ്പടയുടെ വിജയം. എന്നാല്‍ പുതുജീവനുമായി കൊല്‍ക്കത്തയില്‍ ഇറങ്ങുമ്ബോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. 11 കളിയില്‍ 21 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് എടികെ. പത്ത് പോയിന്റ് പിന്നിലുള്ള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തും.
റോയ് കൃഷ്ണയും ഡേവിഡ് വില്യംസും ചേര്‍ന്നുള്ള ആക്രമണമാണ് കൊല്‍ക്കത്തയുടെ മുഖ്യ ആയുധം. കളിക്കാര്‍ക്ക് പരിക്കില്ലെന്നും കൊല്‍ക്കത്ത ടീമിന് മേല്‍ക്കൈ നല്‍കും. ശേഷിക്കുന്ന മത്സരങ്ങളില്‍ ജയിച്ചാല്‍ മാത്രമേ ടീമിന് പ്ലേഓഫിലെത്താന്‍ കഴിയൂ. അതുകൊണ്ടുതന്നെ കൊല്‍ക്കത്തയില്‍ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടമായിരിക്കുമെന്ന് പരിശീലകന്‍ എല്‍ക്കോ ഷട്ടോരി വ്യക്തമാക്കിക്കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !