ജിദ്ദ: ജിദ്ദയിലെ നിലമ്പൂർ മണ്ഡലത്തിലെ മുഴുവൻ പ്രവാസികളുടെയും യോജിച്ചുള്ള വേദിയായ നിയോ ജിദ്ദാ പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇക്കഴിഞ്ഞ മഹാ പ്രളയത്തിൽ പൂർണ്ണമായും വീട് തകർന്ന പ്രവാസി കുടുംബത്തിന് വീട് നിർമ്മിച്ച് നൽകും.
പ്രസിഡണ്ട് ഹുസൈൻ ചുള്ളിയോട് അധ്യക്ഷത വഹിച്ച പരിപാടി ജെ എൻ എച്ഛ് ചെയർമാൻ വി പി മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് നിയോ ജിദ്ദാ ശില്പിയും സ്ഥാപക പ്രസിഡന്റുമായ റഷീദ് വരിക്കോടന് യാത്രയപ്പ് നൽകി. നിയോ ജിദ്ദാ ഉപഹാരം പ്രസിഡണ്ട് ഹുസൈൻ ചുള്ളിയോടും സ്നേഹ സമ്മാനം ചെയർമാൻ പി സി എ റഹ്‌മാനും റഷീദ് വരിക്കോടന് നൽകി. ജനറൽ സെക്രട്ടറി കെ ടി ജുനൈസ് സ്വാഗതവും ട്രെഷറർ സൈഫുദ്ധീൻ വാഴയിൽ നന്ദിയും പറഞ്ഞു.
ചടങ്ങിൽ ഹംസ സൈക്കോ, വി കെ റൗഫ്, അബൂബക്കർ അരിമ്പ്ര, ബേബി നീലാമ്പ്ര, സക്കീർ ഹുസൈൻ എടവണ്ണ, ഹക്കീം പാറക്കൽ, ടി പി ശുഐബ്, നാസർ വെളിയംകോട്, കബീർ കൊണ്ടോട്ടി, ഹിഫ്‌സുറഹ്മാൻ, ജാഫറലി പലേക്കോട്, ഉമ്മർ കോയ, ഗഫൂർ എടക്കര, അനീഷ് ടി കെ, ഉമ്മർ കെ ടി , അബൂട്ടി പള്ളത്ത്, ഫിറോസ്, ബാപ്പു, മുർഷിദ്, ഫിറോസ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് വീട് നിർമ്മാണത്തിനുള്ള ആദ്യ ഘട്ട ഫണ്ട് സെക്രട്ടറി റിയാസ് വി പി, പോപ്പി ജിദ്ദാ ഭാരവാഹികൾക്ക് കൈമാറി. നിലമ്പൂർ കരിമ്പുഴയിലെ അന്ധനായ യുവാവിന് വേണ്ടി നിർമ്മിക്കുന്ന വീടിനുള്ള ഒരു ലക്ഷം രൂപയുടെ സഹായം ബഷീർ പുതുകൊള്ളിയിൽ നിന്നും സ്വാൻ പ്രസിഡണ്ട് ഹംസ ഏറ്റുവാങ്ങി.
നിയോ ജിദ്ദ നടത്തിയ കിക്കോഫ് വഴി ലഭിച്ച ഫണ്ട് മുഖേന യുള്ള പുനരധിവാസ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടമായി നടത്തുന്ന ഈ പദ്ധതികൾ, നാട്ടിൽ മുൻ പ്രസിഡണ്ട് റഷീദ് വരിക്കോടന്റെ നേതൃത്വത്തിൽ ഉടൻ തുടങ്ങുന്നതാണെന്നു ചടങ്ങിൽ പ്രസിഡണ്ട് അറിയിച്ചു. യാത്രയപ്പിന് റഷീദ് വരിക്കോടൻ കൃതജ്ഞത രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !








വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !