കൊച്ചി: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കുന്ന മരട് മിഷന്‍ വിജയകരമായി ജെറ്റ് ഡെമോളിഷന്‍ കമ്ബനി പൂര്‍ത്തീകരിച്ചു. ദൗത്യത്തിലെ അവസാന ഫ്ലാറ്റ് സമുച്ചയമായ ഗോള്‍ഡന്‍ കായലോരവും വിജയകരമായി നിലംപതിച്ചു. അരമണിക്കൂര്‍ വൈകിയാണ് പൊളിക്കല്‍ പ്രക്രിയ നടന്നത്. പ്രദേശത്തെ പൊടിപടലം ശമിച്ചു. ഫ്ളാറ്റിന് തൊട്ടടുത്തായി സ്ഥിതി ചെയ്തിരുന്ന അങ്കണവാടി കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നെങ്കിലും, അങ്കണവാടി കെട്ടിടത്തിന് യാതൊരു കേടുപാടും സംഭവിക്കാതെയാണ് ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചത്.
14.8 കിലോ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് കായലോരത്തെ തകര്‍ത്തത്. 40 അപ്പാര്‍ട്ടുമെന്റുകളാണ് ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റിനുള്ളത്. ഫ്ലാറ്റുകളില്‍ ഏറ്റവും ചെറുതും ഏറ്റവും പഴയതും ഗോള്‍ഡന്‍ കായലോരം ആയിരുന്നു. രണ്ട് ദിവസമായി നടന്ന മരട് മിഷനിലെ ആദ്യ ദിനത്തില്‍ ഹോളി ഫെയ്ത് എച്ച്2ഒ, ആല്‍ഫാ സെറീന്‍ എന്നീ ഫ്ളാറ്റുകളാണ് പൊളിച്ചതെങ്കില്‍ രണ്ടാം ദിനത്തില്‍ ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകളും വിജയകരമായി പൊളിച്ചു. മരടില്‍ വൈകിട്ട് 4 മണി വരെ നിരോധനാജ്ഞ തുടരും.
#WATCH Maradu flats demolition: Golden Kayalorum apartment demolished through a controlled implosion. All 4 illegal apartment towers have now been demolished. #Kerala pic.twitter.com/TBvHBjuIZR— ANI (@ANI) January 12, 2020
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !