'സംതൃപ്ത ജീവിത ക്രമം' മോട്ടിവേഷൻ ക്ലാസ്സും യാത്രയയപ്പും സംഘടിപ്പിച്ചു

0

ജിദ്ദ: എടവണ്ണ പഞ്ചായത്ത് പ്രവാസി അസോസിയേഷൻ (ഇപ്പ) ജിദ്ദാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രഗത്ഭ H R D ട്രെയ്‌നറും, മെന്ററുമായ അബ്ദുൽ സമദ് ഇരിവേറ്റിയുടെ നേതൃത്വത്തിൽ  'സംതൃപ്ത ജീവിത ക്രമം'എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.

പുതുതലമുറയുടെ സമൂഹത്തിനോടുള്ള കടമ, പഴയ തലമുറക്ക് പുതുതലമുറയോടുള്ള കാഴ്ചപാട്, ഉറക്കവും ഭക്ഷണവും ജീവിതക്രമത്തിലുണ്ടാക്കുന്ന സന്തോഷവും ദുഖവും തുടങ്ങിയവ  വ്യത്യസ്തമായ തലകെട്ടിൽ ആണ് ക്ലാസിൽ അവതരിപ്പിച്ചത്.
ജീവിതത്തിൻറെ വ്യത്യസ്ത തലങ്ങളിൽ  മനുഷ്യൻ നടത്തുന്ന എല്ലാ അധ്വാനങ്ങൾക്ക് പിന്നിലും സന്തോഷം നേടണം എന്ന താല്പര്യം ആണുള്ളത്. സാമൂഹ്യജീവിതത്തിൽ  പരസ്പരം സന്തോഷം കൈമാറാനുള്ള അവസരങ്ങൾ ആവർത്തിക്കപ്പെടുന്നിടത്ത്  മാത്രമേ നല്ല ബന്ധങ്ങൾ നിലനിൽക്കുകയുള്ളൂ.

അത്തരം സന്തോഷത്തിന്റെ കൈമാറ്റത്തിന് സഹജീവികളുടെ സ്നേഹത്തിൻറെ താല്പര്യം സ്നേഹ താല്പര്യങ്ങളും ചിന്തയും എന്തെന്ന് അറിയാൻ ശ്രമിക്കേണ്ടതുണ്ട്. രക്ഷിതാക്കളുടെ ചിന്തകളിൽ ഉൾക്കൊള്ളാൻ പോലും കഴിയാത്തത്രയും വിചിത്രവും പുതുമയുള്ളതും ആയ ചിന്തകളും ആയിട്ടാണ് പുതു തലമുറ വളർന്നുവരുന്നത്. അവരെ നന്മയുടെ വഴിയിൽ നയിക്കാൻ പുതിയ കാലത്തെ രക്ഷിതാവാവുക മാത്രമാണ് പരിഹാരം എന്നും അബ്ദുൽ സമദ് ഇരിവേറ്റി വിശദീകരിച്ചു.

പരിപാടിയിൽ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദയിലെ കലാരംഗത്തെ സജീവ സാന്നിധ്യമായ മൻസൂർ എടവണ്ണക്ക് നാട്ടുകാർ യാത്രയയപ്പും ചടങ്ങിൽ വെച്ച് നൽകി.

കമ്മിറ്റിയുടെ മെമെന്റോ പ്രസിഡന്റ് സാക്കിർ ഹുസൈന്   മൻസൂറിന് നൽകി.  ചടങ്ങിൽ പ്രസിഡണ്ട് സാക്കിർ ഹുസ്സൈൻ എടവണ്ണ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി വി മുഹമ്മദ് അശ്റഫ് പരിപാടി ഉത്‌ഘാടനം ചെയ്തു. അൽ റയാൻ സി ഇ ഓ ടി പി ശുഐബ്, അബൂബക്കർ അരിമ്പ്ര, കെ ടി എ മുനീർ, അബ്ബാസ് ചെമ്പൻ, ബാബു നഹ്ദി, ഗഫൂർ പട്ടിക്കാട്, സീതി കൊളക്കാടൻ, ശിഹാബ് സലഫി, ഷെരീഫ് അറക്കൽ എന്നിവർ ആശംസകൾ നേർന്നു.

റഫീഖ് കാടേരി മലപ്പുറം  (സഹ്‌റാനി ട്രാവെൽസ്) സമദ് ഇരിവേറ്റിക്ക് ഉപഹാരം നൽകി. സകീന ഓമശ്ശേരി കവിതാലാപനം നടത്തി.  റിയാദ് ഖാൻ, ഫിറോസ് ബാബു, പി സി  ഗഫൂർ  ഒതായി, റിഷാദ് പാറമ്പൻ, ഷൈജു പത്തായക്കോടൻ,ആരിഫ് കിലുടുക്കി, അഷ്‌കാൻ, പി സി ജമാൽ, ഗഫൂർ പി വി, നൗഫൽ കാഞ്ഞിരാല   തുടങ്ങിയവർ നേതൃത്വം നൽകി . ജനറൽ സിക്രട്ടറി സുൽഫീക്കർ ഒതായി സ്വാഗതവും വി പി നൗഷാദ് ഒതായി നന്ദിയും പറഞ്ഞു 



ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !