
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിച്ചു .ഡിസംബര്‍ 31 ആയിരുന്നു നേരത്തെ അനുവദിച്ചിരുന്ന അവസാന തീയതി. നിലവില്‍ മാര്‍ച്ച് 31 വരെയാണ് കേന്ദ്രം സമയം നീട്ടി നല്‍കിയത്. കേന്ദ്ര ആദായ നികുതി വകുപ്പാണ് പുതിയ നിര്‍ദ്ദേശം അറിയിച്ചത് .
ആധാറുമായി പാന്‍കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായ നികുതി ഫയലിംഗ് ചെയ്യാന്‍ കഴിയില്ല. ആദായനികുതി വകുപ്പിന്‍റെ ഇ-ഫയലിംഗില്‍ വളരെ എളുപ്പത്തില്‍ ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാം. ഇതിന് ആധാറും പാന്‍ നമ്ബറും നല്‍കിയ ശേഷം ഒടിപി വഴിയോ അല്ലാതെയോ ബന്ധിപ്പിക്കാം. കൂടാതെ നേരത്തെ നിങ്ങളുടെ ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാം. അങ്ങനെ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ പാന്‍ -ആധാര്‍ തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്ന സന്ദേശം ലഭിക്കുകയും ചെയ്യും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !