
ഫോണ്‍ നഷ്ടപ്പെട്ടുപോയാല്‍ ഇനി പേടിക്കേണ്ട ബ്ലോക്ക് ചെയ്യാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ വെബ്സൈറ്റ് ലഭ്യമാണ്. നഷ്ടപ്പെട്ടുപോയാല്‍ ഫോണ്‍ മറ്റാര്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയാത്തവിധം ബ്ലോക്ക് ചെയ്യാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ വെബ്സൈറ്റ് ലഭ്യമാക്കിയിരിക്കുന്നത്.
2019 സെപ്റ്റംബറില്‍ മുംബൈയില്‍ തുടക്കമിട്ട സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) ഇപ്പോള്‍ ഡല്‍ഹിയിലും ലഭ്യമാക്കിയിരിക്കുകയാണ്. ഇനി മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടുപോയാല്‍ ഈ വെബ്സൈറ്റ് വഴി ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും.
https://www.ceir.gov.in എന്ന യുആര്‍എല്‍ സന്ദര്‍ശിച്ചാല്‍ മതി. ഫോണുകളുടെ ഐഎംഇഐ നമ്ബര്‍ ഉപയോഗിച്ചാണ് ഇത് ട്രാക്ക് ചെയ്യുന്നത്. ഈ വെബ്സൈറ്റ് വഴി ഫോണ്‍ ബ്ലോക്ക് ചെയ്യണമെങ്കില്‍ ഫോണ്‍ നഷ്ടമായതായി ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിലൂടെ ഫോണ്‍ മോഷ്ടിച്ചയാള്‍ക്കോ അത് കളഞ്ഞുകിട്ടിയ ആള്‍ക്കോ ആ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഈ വര്‍ഷം തന്നെ രാജ്യത്തെ മറ്റിടങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കുമെന്നാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !