
ഷാർജ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിലെ അൽഷുഹാദ ഹാളിൽ വിവര-പൊതുബന്ധകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മീഡിയ ഫോറം സംഘടിപ്പിച്ചു. ക്രിമിനൽ ലബോറട്ടറി ഡിപ്പാർട്ട്മെന്റിൽ തെളിവുകൾ കൈകാര്യം ചെയ്യുന്നതും വിവിധ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്ന വഴികളും അതിലൂടെ കുറ്റവാളികളിലേക്ക് എത്തിച്ചേരുന്നതും അതിലൂടെ കമ്മ്യൂണിറ്റിയിലെ അംഗങ്ങളുടെ സുരക്ഷ എങ്ങനെ വർദ്ധിപ്പിക്കാമെന്നും അതിലേക്കായുള്ള സുരക്ഷാ ഏജൻസികളുടെ ശ്രമങ്ങളും ചർച്ചാ വിഷയമായി.
കൂടാതെ നിരവധി സർവകലാശാലകളിലും പ്രത്യേക ശാസ്ത്ര ഫോറങ്ങളിലും രാജ്യത്തിന് പുറത്തുള്ള ഗവേഷണ പങ്കാളിത്തത്തിനും ക്രിമിനൽ ലബോറട്ടറിയിലെ ജീവനക്കാരുടെ ക്രിയേറ്റീവ് ആശയങ്ങൾ അവലോകനം ചെയ്യുന്നതിൽ വകുപ്പിന്റെ പങ്കിനെക്കുറിച്ചും അതിന്റെ ചുമതലകൾ, സുരക്ഷാ നേട്ടങ്ങൾ എന്നിവയെക്കുറിച്ചും ചർച്ച ചെയ്തു.
മീഡിയ, പബ്ലിക് റിലേഷൻസ് ഡയറക്ടർ അരീഫ് ഹസ്സൻ ബിൻ ഹുദൈബ്, ക്രിമിനൽ ലബോറട്ടറി മേധാവി ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഹാജി അൽ സർകാൽ, അഗ്‌നിശമന വിദഗ്ധൻ കേണൽ ആദിൽ അൽ മസ്മി, കെമിക്കൽ അനാലിസിസ് ബ്രാഞ്ച് ഡയറക്ടർ കേണൽ റെയദ ബിൻ ഖാദിം, പബ്ലിക് റിലേഷൻസ് മേധാവി ലഫ്റ്റനന്റ് കേണൽ മുഹമ്മദ് സയീദ് അൽ ദോഹോരി, മാധ്യമകാര്യ മേധാവി ലഫ്റ്റനന്റ് കേണൽ ധിയാബ് ബു ഹിന്ദി, കൂടാതെ ക്രിമിനൽ ലബോറട്ടറിയിലെ നിരവധി വിദഗ്ധർ ടെലിവിഷൻ ചാനലുകളുടെ പ്രതിനിധികൾ, വാർത്താ വെബ്സൈറ്റുകൾ, മാധ്യമ ലേഖകർ എന്നിവരും ഫോറത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !