പൗരത്വ നിയമഭേദഗതിക്കെതിരെ എല്‍ ഡി എഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതില്‍ ഒരു തെറ്റുമില്ലെന്ന് മുസ്ലീം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീര്‍. മനുഷൃശൃംഖലയില്‍ പങ്കെടുത്തതിന് ബഷീറിനെ മുസ്ലീം ലീഗില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ ഇനിയും പങ്കെടുക്കും. ഒരടി പിന്നോട്ടേക്കില്ല. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും യോജിക്കേണ്ടി വരുമെന്നും ബഷീര്‍ പറഞ്ഞു. രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയുന്നവര്‍ക്ക് പോലും അറിയാം, ഒറ്റപ്പെട്ട് പോയാല്‍ സമരം ദുര്‍ബലമാകുമെന്ന്. സിപിഎം എന്നല്ല മുസ്ലീം ജനപക്ഷത്ത് നില്‍ക്കുന്ന ഏത് സമരത്തിനും പിന്തുണ നല്‍കുമെന്നും ബഷീര്‍ വ്യക്തമാക്കി
തന്നെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. മാധ്യമങ്ങളില്‍ പാര്‍ട്ടിയെ ഇകഴ്ത്തി സംസാരിച്ചുവെന്ന നിലപാട് തെറ്റാണ്. പിണറായി വിജയന് പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളുടെ നേതൃത്വമാകാന്‍ കഴിഞ്ഞിട്ടുണ്ടെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും മുസ്ലീം ലീഗുകാരനായി തുടരുമെന്നും കെ എം ബഷീര്‍ പറഞ്ഞു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !