വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പുത്തന്‍ കാറില്‍ കല്ലെടുത്ത് കുത്തിവരച്ച്‌ നശിപ്പിച്ച്‌ പുരോഹിതന്‍ : പുതിയ കാര്‍ വാങ്ങി നല്‍കാമെന്ന് സഭ

0


പത്തനംത്തിട്ട: റാന്നിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പുത്തന്‍ കാറില്‍ കല്ലെടുത്ത് കുത്തിവരച്ച്‌ നശിപ്പിച്ച്‌ പുരോഹിതന്‍. കോന്നി ആനക്കല്ലുക്കല്‍ ഷേര്‍ലി ജോഷ്വായുടെ പുത്തന്‍ കാറിലാണ് മലങ്കര കത്തോലിക്കാ സഭാ പുരോഹിതന്‍ ഫാ മാത്യൂ കുത്തിവരച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കാറുടമ പുരോഹിതനെതിരെ കോന്നി പോലീസില്‍ പരാതി നല്‍കി. ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സഭ കുടുംബത്തെ സമീപിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പയ്യനാമണ്ണിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഷേര്‍ലിയും കുടുംബവും. തിങ്കളാഴ്ച നടക്കുന്ന മകന്‍ ജോജോയുടെ വിവാഹം ആവശ്യത്തിനായിരുന്നു പുതിയ കാര്‍ വാങ്ങിയത്. പയ്യനാമണ്ണില്‍ റാസയില്‍ പങ്കെടുക്കാനെത്തിയ പുരോഹിതനും ഇവരുടെ ബന്ധുവീട്ടിന്‍റെ മുറ്റത്ത് കാര്‍ പാര്‍ക്ക് ചെയ്തു. റാസക്ക് ശേഷം വാഹനം എടുക്കാന്‍ ബുദ്ധിമുട്ടിയതില്‍ പ്രകോപിതനായാണ് പുരോഹിതന്‍ കാറില്‍ കുത്തിവരച്ചെന്നാണ് കരുതുന്നത്.


നശിപ്പിക്കപ്പെട്ട കാറിന് പകരം അതേ മോഡല്‍ പുതിയ കാര്‍ വാങ്ങി നല്‍കാമെന്നും വിവാഹ ആവശ്യത്തിന് മറ്റൊരു കാര്‍ വിട്ടുനല്‍കാമെന്നും പത്തനംതിട്ട മലങ്കര കത്തോലിക്കാ സഭാ ബിഷപ്പ് ഉറപ്പ് നല്‍കി. നശിപ്പിക്കപ്പെട്ട കാര്‍ സഭക്ക് നല്‍കും. സമൂഹ്യമാധ്യമങ്ങളിലെ ദൃശ്യങ്ങള്‍ മാറ്റണമെന്നും ഇവരോട് ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !