തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണാന്‍ ചീഫ് സെക്രട്ടറി ടോം ജോസ് രാജ് ഭവനിലെത്തി. പൗരത്വ നിയമത്തിനെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് വിശദീകരിക്കാനാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. റൂള്‍സ് ഓഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് ഗവര്‍ണറെ ചീഫ് സെക്രട്ടറി അറിയിച്ചു.
പൗരത്വ വിഷയത്തില്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ശീതയുദ്ധം മുറുകവേ സംസ്ഥാന സര്‍ക്കാരിനോടു വിശദീകരണം തേടി ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരേ ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട് നല്‍കാനാണു ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്താണ് ഗവര്‍ണര്‍ക്കു മറുപടി നല്കാന് സര്‍ക്കാര്‍ തയാറായിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരേ കോടതിയെ സമീപിക്കുന്പോള്, കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായ ഗവര്‍ണറെ ധരിപ്പിക്കേണ്ടതില്ലെന്ന വിവിധ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധികള്‍ അടക്കമുള്ളവ മറുപടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !