കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വൻ പ്രതിഷേധത്തിന് ആഹ്വാനം. പ്രധാനമന്ത്രിയെ വഴിയിൽ തടയുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. പൗരത്വ ഭേദഗതിയിലാണ് പ്രതിഷേധം
നരേന്ദ്രമോദി എത്തുമ്പോൾ വിമാനത്താവളം വളയാനാണ് ആഹ്വാനം നൽകിയിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലായി നാല് പരിപാടികളാണ് നരേന്ദ്രമോദിക്ക് കൊൽക്കത്തയിലുള്ളത്. മോദിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ഇടതുപാർട്ടികളും വ്യക്തമാക്കിയിട്ടുണ്ട്.
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിവിധ സംഘടനകളാണ് കൊൽക്കത്തയിൽ മോദിക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 17 ഇടതുപാർട്ടികളുടെ സംയുക്ത ഫോറവും പ്രതിഷേധത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്.
നരേന്ദ്രമോദി ഗോ ബാക്ക് എന്ന മുദ്രവാക്യമുയർത്തി പ്രതിഷേധിക്കാനാണ് സമൂഹ മാധ്യമങ്ങളിലടക്കം ആഹ്വാനം ഉയർത്തിയിരിക്കുന്നത്. നേരത്തെ പ്രതിഷേധക്കാരെ ഭയന്ന് അസമിലെ ഗുവാഹത്തി സന്ദർശനം നരേന്ദ്രമോദി റദ്ദാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !