കേരളാ-തമിഴ്‌നാട് അതിർത്തിയായ തിരുവനന്തപുരം കളിയിക്കാവിളയിൽ എ എസ് ഐയെ വെടിവെച്ചു കൊന്ന പ്രതികൾക്കായി ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളായ അബ്ദുൾ ഷമീം, തൗഫീഖ് എന്നിവർക്കെതിരെയാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേസമയം പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് പേരെ പാലക്കാട് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് സ്വദേശികളെയാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും പ്രതികളുടെ ചിത്രങ്ങൾ അയച്ചു നൽകിയിട്ടുണ്ട്. ഇവർ രാജ്യം വിട്ടു പോകാതിരിക്കാനുള്ള നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ട്. എഎസ്‌ഐ വിൽസണെ വെടിവെച്ച് വീഴ്ത്തിയ ശേഷം പ്രതികൾ കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. വിൽസന്റെ ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ട്. നാല് വെടിയുണ്ടകൾ ശരീരത്തിൽ തുളച്ചുകയറി. ഇതിൽ മൂന്നെണ്ണം വയറ്റിലും ഒരെണ്ണം വയറ്റിലുമാണ് തുളച്ചുകയറിയത്.
പ്രതികൾ തീവ്രവാദികളാണെന്ന് നേരത്തെ പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇവർ മുമ്പ് ജയിലിൽ കഴിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള തടവുകാരെ പോലീസ് ചോദ്യം ചെയ്യുകയാണ്. അന്വേഷണത്തിന്റെ ഏകോപനത്തിനായി കേരളാ പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്
പ്രതികളായ തീവ്രവാദികൾക്ക് കേരളത്തിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടോയെന്ന കാര്യവും അന്വേഷണസംഘം അന്വേഷിക്കുകയാണ്. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ ലീഗാണ് കൊലക്ക് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കന്യാകുമാരി സ്വദേശികളായ തൗഫീഖും ഷമീമും ഈ സംഘടനയിൽ അംഗങ്ങളാണ്
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !