ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായൽ തീരത്തുള്ള നെടിയത്തുരുത്ത് ദ്വീപിൽ നിർമിച്ച കാപികോ റിസോർട്ട് പൊളിച്ചുനീക്കാൻ സുപ്രീം കോടതി ഉത്തരവ്. തീരദേശ പരിപാലന നിയമം ലംഘിച്ച് നെടിയതുരുത്ത് ദ്വീപിൽ നിർമിച്ച റിസോർട്ട് പൊളിച്ചു നീക്കാനാണ് നിർദേശം
തീരദേശ പരിപാലന നിയമം ലംഘിച്ച് അനധികൃതമായി നിർമിച്ച റിസോർട്ട് പൊളിച്ചുനീക്കാൻ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ റിസോർട്ട് ഉടമകൾ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.
ജസ്റ്റിസ് നരിമാൻ അധ്യക്ഷനായ ബഞ്ചാണ് റിസോർട്ട് പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്. 2013ലായിരുന്നു റിസോർട്ട് പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. മരടിലെ നാല് ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കാനുള്ള നടപടികൾ നാളെ തുടങ്ങാനിരിക്കെയാണ് സംസ്ഥാനത്ത് മറ്റൊരു റിസോർട്ട് കൂടി പൊളിച്ചു കളയാനുള്‌ല വിധി വരുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !