പ്രളയ പുനരധിവാസം സംബന്ധിച്ച് മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലികും നിലമ്ബൂര്‍ എം.എല്‍.എ പി.വി അന്‍വറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. കവളപ്പാറയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന വാദത്തില്‍ പി.വി അന്‍വര്‍ ഉറച്ചു നില്‍ക്കുമ്ബോള്‍ ചെമ്ബന്‍കൊല്ലിയിലെ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കളക്ടറും വ്യക്തമാക്കുന്നു.
റീബില്‍ഡ് നിലമ്ബൂരിന് ലഭിച്ച ഭൂമി സംബന്ധിച്ച് കളക്ടറുടെ ആരോപണത്തിന് മറുപടിയായി കോടതിയില്‍ ഉത്തരം പറയേണ്ടി വരുമെന്ന് പിവി അന്‍വര്‍ പറഞ്ഞു. പദ്ധതിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന കളക്ടറുടെ ആരോപണങ്ങളെ പിവി അന്‍വര്‍ കണക്കുകള്‍ സഹിതം എതിര്‍ത്തു. 247 വീടുകള്‍ക്ക് ഓഫര്‍ ലഭിച്ചിട്ടുണ്ടെന്നും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒരു വീടിനു പുറമേ ഈ മാസം 11ന് രണ്ടു വീടുകള്‍ കൂടി കൈമാറുമെന്നും അന്‍വര്‍ വ്യക്തമാക്കി. ഇതിനു പുറമേ 26 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതായും 34 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി. കളക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും വിവിധ വിഷയങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുവെന്നുമാണ് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
കളക്ടറുടെ പദ്ധതിക്കായി ഭൂമി വാങ്ങിയതുള്‍പ്പെടെയുള്ള കാര്യങ്ങളിലെ അപാകത വിജിലന്‍സ് അന്വേഷിച്ച് കണ്ടെത്തണമെന്നാവിശ്യപ്പെട്ട അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച ജില്ലാ കളക്ടര്‍ക്കെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.
ഇന്ന് ചേരുന്ന എല്‍.ഡി.എഫും സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവും വിഷയം ചര്‍ച്ച ചെയ്യും. കളക്ടറുടെ ആരോപണം ഗൗരവമുള്ളതാണെന്ന് സി.പി.ഐ നേതാക്കളും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !