
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ സ്വയം വിരമിക്കല്‍ (വി.ആര്‍.എസ്) വാങ്ങിപ്പോകാന്‍ തയ്യാറായതോടെ ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിളിന്റെ പ്രവര്‍ത്തനം സ്തംഭിച്ചേക്കും. സാങ്കേതികവും ഭരണപരവുമായ ചുമതലകള്‍ നിര്‍വഹിക്കേണ്ടവരാണ് കൂട്ടത്തോടെ വിരമിക്കുന്നത്. ഇതിന് ബദല്‍ സംവിധാനം സ്വീകരിച്ചിട്ടുമില്ല. ബി.എസ്.എന്‍.എല്ലില്‍ സ്വയംവിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഉദ്യോഗസ്ഥരിലധികവും സലാം പറഞ്ഞ് മടങ്ങുകയാണ്. ബി.എസ്.എന്‍.എല്‍ ഇപ്പോള്‍ തന്നെ എല്ലായിടത്തും റേഞ്ച് കിട്ടുന്നില്ല. ഉദ്യോഗസ്ഥര്‍ കൂടിയില്ലാതാകുന്നതോടെ പ്രവര്‍ത്തനം കൂടുതല്‍ താറുമാറകുമെന്നാണ് അറിയുന്നത്.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ടെലികോം) തസ്തികയിലുള്ള 66ല്‍ 57 പേരും മതിയാക്കുകയാണ്. കോഴിക്കോട്, കൊല്ലം, കണ്ണൂര്‍, പാലക്കാട്, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ മുഴുവന്‍പേരും വി.ആര്‍.എസ്. വാങ്ങുകയാണ്. ഫിനാന്‍സ് ഡി.ജി.എം തസ്തികയിലുള്ള 12 പേരും വിടുകയാണ്. ഒരാള്‍ മാത്രമാണ് ശേഷിക്കുന്നത്. ജൂനിയര്‍ ടെലികോം ഓഫിസര്‍, സബ് ഡിവിഷനല്‍ എന്‍ജിനീയര്‍ തലത്തിലെ 2205 പേരില്‍ 510 പേരും 415 അസി. ജനറല്‍ മാനേജര്‍മാരില്‍ 290 പേരും പിരിഞ്ഞുപോവുകയാണ്. ജൂനിയര്‍ അക്കൗണ്ട്സ് ഓഫിസര്‍, അക്കൗണ്ട്സ് ഓഫിസര്‍ തസ്തികയില്‍ 394 പേരാണുള്ളത്. ഇതില്‍ 115 പേരും മതിയാക്കുന്നു. 57 ചീഫ് അക്കൗണ്ട്സ് ഓഫിസര്‍മാരില്‍ 11 പേരെ ഇനിയുണ്ടാകൂ. ജനുവരി 31 മുതലാണ് ഇവരെല്ലാം വിരമിക്കുന്നത്.
കൊല്ലം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഈ തസ്തികകളില്‍ താത്കാലിക ജീവനക്കാരെ നിയമിക്കാനുള്ള നീക്കമാണ്. ഇത് എത്രകണ്ട് ശോഭിക്കുമെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !