മൻസൂർ എടക്കര
ജിദ്ദ : ജിദ്ദയില്‍ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ സെമി ഫൈനലില്‍ അത്‌റ്റികോ മാഡ്രിഡിനോട് പരാജയപ്പെട്ട് ബാഴ്സലോണ പുറത്തായി. സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ക്ലാസിക്കൊ ഫൈനല്‍ കാത്തിരുന്നവര്‍ ഇതോടെ നിരാശരായി . ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് രണ്ടാം സെമിയില്‍ ബാഴ്സലോണ അതലറ്റികോ മാഡ്രിഡുമായി ഏറ്റമുട്ടിയത്.
രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അത്‌ലറ്റികോയുടെ ജയം. ജിദ്ദയില്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ റയലും അത്‌ലറ്റിക്കോയും ഏറ്റുമുട്ടും.
ആദ്യ ഗോളിന് അമ്പത്തിയൊന്നാം മിനിറ്റില്‍ മെസ്സി മറുപടി ഗോള്‍ നല്‍കി
കളിയില്‍ ബാഴ്സലോണ ആധിപത്യം പുലര്‍ത്തിയെങ്കിലും ആദ്യ പകുതിയവസാനിക്കാനിരിക്കെ നാല്‍പത്തിയാറാം മിനിറ്റില്‍ അത്‌ലറ്റികോയുടെ കോക്കേ ആദ്യ ഗോള്‍ നേടി.
പതിമൂന്ന് തവണ സ്പാനിഷ് സൂപ്പര്‍ കപ്പ് ചാമ്പ്യന്മാരായിട്ടുണ്ട് ബാഴ്സലോണ.
ജിദ്ദയില്‍ മത്സരത്തിന് ആദ്യമായെത്തിയ മെസ്സിയെ കാണാന്‍ നിരവധി പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തെത്തിയത്.എന്നാൽ കളികഴിഞ്ഞതോടെ പലരുടെയും മുഖത്ത് നിരാശ പ്രകടമായിരുന്നു.
ഞായറാഴ്ച രാത്രി നടക്കുന്ന മത്സരത്തിന്റെ ഫൈനലില്‍ അത്‌ലറ്റികോയെ നേരിടുക റയല്‍ മാഡ്രിഡാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !