കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂർണമായും സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. അതേസമയം ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് സെൻട്രൽ ഫോറൻസിക് ലാബിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ദിലീപുമായി ബന്ധപ്പെട്ട ക്രോസ് വിസ്താരം ആരംഭിക്കാവുവെന്ന് കോടതി നിർദേശിച്ചു.
വിടുതൽ ഹർജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ ദിലീപ് നൽകിയ ഹർജി ഫോറൻസിക് ലാബ് റിപ്പോർട്ട് ലഭിച്ച ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. ലാബ് റിപ്പോർട്ട് ലഭിക്കുന്നതുവരെ വിചാരണ കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.
റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പ് വിചാരണ നടത്തുന്നത് സുപ്രീം കോടതി ഉത്തരവിന്റെയും പ്രതി എന്ന നിലയിലുള്ള അവകാശങ്ങളുടെയും ലംഘനമാണെന്ന് ദിലീപിന് വേണ്ടി ഹാജരായ മുകുൾ റോത്തഗി വാദിച്ചു. അതേസമയം കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാൻ സാധിക്കില്ലെന്ന് ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കറും ദിനേശ് മഹേശ്വരിയും അടങ്ങിയ ബഞ്ച് പറഞ്ഞു.
ദിലീപുമായി ബന്ധപ്പെട്ട വിചാരണ റിപ്പോർട്ട് ലഭിച്ച ശേഷം നടത്താം. അതേസമയം മറ്റ് പ്രതികളുടെ ക്രോസ് വിസ്താരത്തിന് സ്‌റ്റേയില്ല. എത്രയും വേഗം റിപ്പോർട്ട് നൽകാൻ സി എഫ് എസ് എല്ലിനോട് കോടതി നിർദേശിച്ചു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !