ഉന്നാവ്: ഉന്നാവ്ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. പെണ്‍കുട്ടിയുടെ പിതാവിന് പോലീസിന്റെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നതിന് പിന്നാലെ ചികിത്സ നല്‍കിയ ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായയാണ് മരിച്ചത്.
പ്രഥമ ശുശ്രൂഷ നല്കി ഡോക്ടര്‍ വിട്ടയച്ച പെണ്‍കുട്ടിയുടെ പിതാവ് പിന്നീട് പോലിസ് കസ്റ്റഡിയില്‍ വച്ചാണ് മരണപ്പെട്ടത്. ഈ കേസിന്റെ വിചാരണ ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കസ്റ്റഡി മരണം സംബന്ധിച്ച സിബിഐ അന്വേഷണത്തിനിടെ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജോലിയില്‍ തിരിച്ചെടുത്ത അദ്ദേഹം ഫത്തേപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പ്രശാന്ത് ഉപാധ്യയയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !