
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർ അതിര് കടന്നു. സാധാരണ രാഷ്ട്രീയ പ്രവർത്തകരെ പോലെയാണ് ഗവർണർ സംസാരിക്കുന്നത്. പദവിയുടെ മഹത്വം മനസ്സിലാക്കാതെ ഗവർണർ പ്രവർത്തിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് ദുരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു
ബിജെപിയുടെ ഏജന്റിനെ പോലെ സംസ്ഥാന പ്രസിഡന്റിനെ പോലെ ഗവർണർ പ്രവർത്തിക്കുന്നത് ശരിയല്ല. ഇതു കേരളത്തിൽ ഇതുവരെയുണ്ടാകാത്ത നടപടിയാണ്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളുടെ ഭൂരിപക്ഷ അഭിപ്രായമാണ് നിയമസഭയിൽ പ്രതിഫലിച്ചത്.
പൗരത്വ നിയമഭേദഗതിക്കെതിരെ കേരളത്തിലെ പതിനാല് ജില്ലകളിലും യുഡിഎഫ് മനുഷ്യഭൂപടം നിർമിക്കും. ഭരണഘടന സംരക്ഷണ സമിതി രൂപീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !