
മധ്യപൂർവേഷ്യയിലെ യുദ്ധസമാനമായ സ്ഥിതി വിശേഷത്തിന് പിന്നാലെ ഇന്ധനവില കുതിച്ചുകയറുന്നു. സംസ്ഥാനത്ത് ഇന്നും പെട്രോളിന് 10 പൈസയും ഡീസലിന് 12 പൈസയും കൂടി.
വരും ദിവസങ്ങളിലും എണ്ണവില ഉയരുമെന്നാണ് ആശങ്ക. കഴിഞ്ഞ മാസം 70.81 രൂപയായിരുന്ന ഡീസൽ ഇന്ന് തിരുവനന്തപുരത്ത് 73.64 രൂപയായി. പെട്രോൾ ലിറ്ററിന് 78.95 രൂപയായി
കൊച്ചിയിൽ പെട്രോളിന് 77.57 രൂപയും ഡീസലിന് 72.24 രൂപയുമായി. കോഴിക്കോട് പെട്രോളിന് 77.91 രൂപയും ഡീസൽ ലിറ്ററിന് 72.58 രൂപയുമായി.
മുംബൈയിൽ പെട്രോൾ വില 80 രൂപ കടന്ന് ലിറ്ററിന് 81.13 രൂപയായി. ഡീസലിന് 71.83 രൂപ. ഡൽഹിയിൽ പെട്രോൾ 75.54 രൂപയും ഡീസൽ 68.51 രൂപയുമാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !