പൗരത്വ നിയമ ഭേദഗതിക്കെതിരായ എല്‍ഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖല അണിചേര്‍ന്നു

0


തിരുവനന്തപുരം: പൗരത്വ നിയമ ഭേഗതിക്കെതിരായി എല്‍ഡിഎഫ് സംഘടിപ്പിച്ച ‌മനുഷ്യ മഹാശ്യംഖലയില്‍ അണിനിരന്ന് ലക്ഷങ്ങള്‍. കാസര്‍കോട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയാണ് മനുഷ്യ മഹാശ്യംഖലയില്‍ ആദ്യ കണ്ണിയായത്. തിരുവനന്തപുരം കളിയാക്കവിളയില്‍ എംഎ ബേബി ശ്യംഖലയിലെ അവാസന കണ്ണിയായി. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നടക്കം വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് ശ്യംഖലയില്‍ ഉണ്ടായത്.

തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ നേതാവ് കാനം രാജേന്ദ്രനും ശൃംഖലയില്‍ അണിചേര്‍ന്നത്. കൃത്യം നാല് മണിക്ക് ഭരണ ഘടനയുടെ ആമുഖം വായിച്ച്‌ പരിപാടിക്ക് തുടക്കമായി. അതിന് ശേഷം ഭരണ ഘടനാ സംരക്ഷണ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. കലാ-സാസ്കാരിക-മത-സാമുദായിക രംഗത്ത് നിന്നുള്ള പ്രമുഖര്‍ ശൃംഖലയില്‍ അണിചേര്‍ന്നു. കശ്മീരില്‍ നിന്നുള്ള സിപിഎം നേതാവ് യൂസഫ് തരിഗാമി മലപ്പുറത്ത് നിന്നാണ് അണിചേര്‍ന്നത്.


സമസ്‍ത എപി വിഭാഗം നേതാക്കളും കാസര്‍കോട് ശൃംഖലയില്‍ ചേരുന്നുണ്ട്. മുജാഹിദ് വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ കോഴിക്കോടാണ് പരിപാടിയില്‍ അണിചേര്‍ന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം കളിയിക്കാവിള വരേയുള്ള 620 കിലോ മീറ്റര്‍ ദൂരത്തില്‍ 70 ലക്ഷത്തോളം ആളുകള്‍ ശൃംഗലയില്‍ അണിനിരക്കുമെന്നായിരുന്നു ഇടതുമുന്നണി നേരത്തെ അഭിപ്രായപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !