പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പതിനാറുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; മൂന്നുപേര്‍കൂടി അറസ്റ്റില്‍

0

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു പേര്‍ കൂടി പിടിയില്‍. ആതവനാട് മാട്ടുമ്മല്‍ സ്വദേശികളായ മറ്റത്ത് കുഞ്ഞി മുഹമ്മദ് എന്ന മാനുപ്പ, പാലേരികുണ്ടില്‍ അലി, അണ്ണത്ത് വീട് മുഹമ്മദലി എന്ന ബാവ എന്നിവരെയാണ് വളാഞ്ചേരി സിഐ മനോഹരന്‍ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഇനി ആറ് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്.

വിദ്യാര്‍ത്ഥി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുറുക്കോള്‍ സ്വദേശിയായ അബ്ദുല്‍ സമദ്, ശിവദാസന്‍, രണ്ടത്താണി സ്വദേശിയായ സമീര്‍ എന്നിവര്‍ കല്‍പകഞ്ചേരിയിലും കല്ലാര്‍മംഗലം മുഹമ്മദ് കോയ, കടവത്തനക്കത്ത് ലിയാഖത്ത്, പുളിക്കല്‍ മുഹമ്മദ് ജലീല്‍, മൊയ്തീന്‍ കുട്ടി എന്നിവര്‍ കാടാമ്ബുഴയിലും അറസ്റ്റിലായിരുന്നു.

16 പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കാടാമ്ബുഴയിലും പരിസരങ്ങളിലുമായി പതിനാറോളം പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പ്ലസ് വന്‍ വിദ്യാര്‍ത്ഥി മൊഴി നല്‍കിയത്. ഇത് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാക്കിയുള്ള പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുന്നു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !