മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ-അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടൈറ്റിൽ കഥാപാത്രമായ മോഹൻലാൽ കുതിരപ്പുറത്തേറി പായുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.
ചിത്രത്തിന്റെ റിലീസ് തീയതിയും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. മാർച്ച് 26നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ഒരു ദൃശ്യവിരുന്ന് ഈ വർഷം നിങ്ങൾക്ക് വാഗ്ദാനം ചെയ്യട്ടെ. എന്റെ ഹൃദയത്തോട് ചേർത്തു വെച്ച ഒരു ചിത്രത്തോടെ, മരക്കാർ-അറബിക്കടലിന്റെ സിംഹം എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പുറത്തുവിട്ടത്.
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ എന്ന ഖ്യാതിയോടെയാണ് മരക്കാർ എത്തുന്നത്. പ്രിയദർശനാണ് സംവിധാനം. മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, സുനിൽ ഷെട്ടി, തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.
Here’s Proudly Presenting The First Look Poster Of #MarakkarArabikadalinteSimham, Releasing On 26 March 2020.— Aashirvad Cinemas (@aashirvadcine) December 31, 2019
Aashirvad Cinemas wishing you all a very Happy New year..#MarakkarFirstLook #Mohanlal #Priyadarshan #AntonyPerumbavoor #AashirvadCinemas pic.twitter.com/RSnGgsXe1N

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !