ന്യൂഡൽഹി: വിവാദങ്ങളും പ്രതിഷേധവും നിലനിൽക്കെ പൗരത്വനിയമ ഭേദഗതിയുമായി മുന്നോട്ടെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ നിലവിൽ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി.
ജനുവരി 10 മുതൽ നിയമം നിലവിൽ വന്നുവെന്ന് വ്യക്തമാക്കുന്ന വിജ്ഞാപനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.നിയമത്തിന്റെ ചട്ടങ്ങൾ രൂപം കൊടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനങ്ങളുമായി കൂടിയാലോചനകൾ നടത്തില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നതാണ്.
മാത്രമല്ല നിയമത്തിനെതിരെ സുപ്രീം കോടതിയിൽ നിരവധി ഹർജികൾ നിലനിൽക്കെയാണ് നിർണായക നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. നിയമത്തിനെതിരെ സുപ്രീം കോടതിയുടെ സ്റ്റേ ഇല്ലാത്തതിനാൽ മുന്നോട്ടുപോകാമെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്നാണ് വിവരങ്ങൾ.
പാർലമെന്റിൽ നിയമം പാസാക്കിയതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. നിയമം നടപ്പാക്കുന്നതിനെതിരെ നിരവധി സംസ്ഥാന സർക്കാരുകൾ എതിർപ്പ് ഉയർത്തിയിരുന്നു. നിയമത്തിനെതിരെ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരും ബിജെപിയും നിയമത്തെ അനുകൂലിക്കുന്നവരുടെ യോഗങ്ങളും അതിനോടനുബന്ധിച്ചുള്ള പ്രചാരണവും നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !