
കോഴിക്കോട് വടകര കണ്ണൂക്കരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവാഹനങ്ങളും നേർക്കുനേർ കൂട്ടിയിടിക്കുയായിരുന്നു. അഗ്നിശമന സേനയുടെ ഗ്യാസ് കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. നാലു പേരാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. രണ്ടു പേർ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. മൃതദേഹങ്ങൾ വടകര ജില്ലാ ആശുപത്രിയിൽ. മരിച്ചവരെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !