
കൊച്ചി : പശ്ചിമേഷ്യയില്‍ സംഘര്‍ഷം മുറുകുന്നതിനിടെ, ഇന്ധന വിലയും കുതിക്കുന്നു. സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 15 പൈസയും ഡീസലിന് 17 പൈസയുമാണ് വര്‍ധിച്ചത്. അഞ്ചുദിവസം കൊണ്ട് ഡീസല്‍ ലിറ്ററിന് 70 പൈസയിലേറെയാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അംസ്‌കൃത എണ്ണ വില ഉയരുന്നതാണ് കാരണം.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 79 രൂപ 10 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന്റെ വില 73 രൂപ 80 പൈസയാണ്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77 രൂപ 72 പൈസയായി. ഡീസലിന്റെ വില ലിറ്ററിന് 72 രൂപ 40 പൈസയായും കൂടിയിട്ടുണ്ട്.
കോഴിക്കോട് ഡീസല്‍, പെട്രോള്‍ വില യഥാക്രമം 72 രൂപ 74 പൈസ, 78 രൂപ ആറു പൈസ എന്നിങ്ങനെയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ഇന്ധനവില ഇനിയും കൂടിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയും വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 70 ഡോളറില്‍ മുകളിലാണ്. ഏകദേശം 3 ശതമാനത്തോളമാണ് ഇന്ന് ഉയര്‍ന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !