
സ്വര്‍ണ വില സകല റിക്കാര്‍ഡുകളും ഭേദിച്ച് മുന്നോട്ടു കുതിക്കുകയാണ്. ഇന്ന് മാത്രം പവന് 520 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്‍റെ വില 30,000 കടന്ന് 30,200 രൂപയിലെത്തി. ചരിത്രത്തില്‍ ആദ്യമായാണ് പവന്‍റെ വില 30,000 തൊട്ടത്ത്. ഗ്രാമിന് 650 രൂപ വര്‍ധിച്ച് 3,775 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ശനിയാഴ്ച പവന് 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പുതുവര്‍ഷം പിറന്നതിന് ശേഷം മാത്രം പവന് 1,200 രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. സ്വര്‍ണത്തിന് ആവശ്യക്കാരേറിയതും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവുമാണ് ആഭ്യന്തര വിപണിയില്‍ വില കുതിച്ചുയരാന്‍ കാരണമാക്കിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !