
കോഴിക്കോട്: ബിജെപിയുടെ പൗരത്വ ബില്‍ അനുകൂല കാന്പയ്നില് പങ്കെടുത്ത എസ്വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയെ സമസ്തയില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. സമസ്ത അധ്യക്ഷന്‍ സയിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ശാസനയ്ക്കു പിന്നാലെയാണു നടപടി.
ഞായറാഴ്ചയാണു നാസര്‍ ഫൈസി പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു വീട്ടിലെത്തിയ ബിജെപി നേതാക്കളെ സ്വീകരിച്ച് ലഘുലേഖ വാങ്ങിയത്. ഇതു സംഘടനയ്ക്കുള്ളില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കി. കൂടത്തായിക്കെതിരേ അച്ചടക്ക നടപടി വേണമെന്ന ആവശ്യവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ജിഫ്രി തങ്ങളുടെ ഇടപെടലുണ്ടായത്.

അതിനിടെ, സംഭവത്തില്‍ ഫേസ്ബുക്കിലൂടെ മാപ്പു ചോദിച്ച് നാസര്‍ ഫൈസി രംഗത്തെത്തി. നാട്ടുകാരായ ബിജെപി നേതാക്കളും മറ്റുള്ളവരുമാണ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ വീട്ടില്‍ വന്നതെന്നും അവരോടു തന്റെ നിലപാട് കൃത്യമായി പറയുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നെന്നും നാസര്‍ ഫൈസി ഫേസ്ബുക്കില്‍ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !