കൊച്ചി: സംരക്ഷിത വനത്തിനുള്ളിലേക്ക് അനുമതിയില്ലാതെ പ്രവേശിച്ച വീഡിയോ വ്ലോഗര്‍ സുജിത് ഭക്തനെതിരെ വനംവകുപ്പ് കേസെടുത്തു. അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം ജില്ലയിലെ നേര്യമംഗലം റേഞ്ചിലും പൂയംകുട്ടി റേഞ്ചിലും അനുമതിയില്ലാതെ പ്രവേശിച്ചതിനും വീഡിയോ ചിത്രീകരിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപോല്ഡ് ചെയ്തിട്ടുമുണ്ട്.
നേര്യമംഗലം റേഞ്ചില്‍പ്പെട്ട ഇഞ്ചിത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലും, മലയാറ്റൂര്‍ ഡിവിഷനിലെ പൂയംകുട്ടിയിലും നടത്തുന്ന സാഹസിക ഓഫ് റോഡിങ് ആണ് വീഡിയോയില്‍ ഉള്ളത്. ഇഞ്ചിത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വാഹനങ്ങള്‍ കൊണ്ടുപോകുന്നതിന് അനുമതിയില്ലാത്ത ക്ണാച്ചേരി അമ്ബലത്തിന്റെ ഭാഗത്തേക്ക് ജീപ്പില്‍ പോകുന്നതും, പാറപ്പുറത്ത് സാഹസികമായി ജീപ്പ് കയറ്റുന്നതുമെല്ലാം വിഡിയോയിലുണ്ട്. കാട്ടിനുള്ളില്‍ കുടുങ്ങിപ്പോകുന്ന ജീപ്പ് തള്ളി പുറത്തെത്തിക്കുന്നതും ഇരുപത്തിയഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !