മുംബൈ: മഹാരാഷ്ട്രയിലെ ലോകമാന്യതിലക് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത് നിന്ന യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. യുവതിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം.
മധ്യപ്രദേശിലെ പാറ്റ്‌നിയിലേക്ക് പോകാനായി അര്‍ധരാത്രിയോടെ റെയില്‍വേ സ്റ്റേഷനിലെത്തിയതായിരുന്നു യുവതി. ഫ്‌ളാറ്റ് ഫോമിന്റെ ആള്‍ത്തിരക്കില്ലാത്ത ഭാഗത്ത് നിന്നിരുന്ന യുവതിയെ സ്റ്റേഷനിലെ കച്ചവടക്കാരായ സോനു തിവാരി, നിലേഷ് ഭരാസ്‌കര്‍ എന്നിവര്‍ ചേര്‍ന്ന് സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
നിലവിളി കേട്ടെത്തിയ സിദ്ദാര്‍ഥ് വാഗ്, ശ്രീകാന്ത് ബോഗ്ലെ എന്നിവരും യുവതിയെ ബലാത്സംഗം ചെയ്തു. പ്രതികള്‍ പോയതോടെ തിരികെ പ്ലാറ്റ് ഫോമിലെത്തിയ യുവതി യാത്രക്കാരുടെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയും പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
അതേസമയം, യുവതിയുടെ പരാതി കിട്ടി രണ്ടു മണിക്കൂറിനകം പ്രതികളെല്ലാം പിടിയിലായെന്ന് പോലീസ് അറിയിച്ചു. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !