ഫെയ്‌സ്ബുക്കിനെ പിന്നിലാക്കി 2019-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷനായി ടിക് ടോക്ക്.
ടിക് ടോക്ക് അതിന്റെ ചൈനീസ് പതിപ്പായ ഡൗയിന്‍ (Douyin) ആപ്പും ഡൗണ്‍ലോഡ് ചെയ്തത് 74 കോടിയാളുകളാണ്. മാര്‍ക്കറ്റ് അനലിസ്റ്റായ സെന്‍സര്‍ ടവറാണ് ഈ റാങ്ക് പട്ടിക പുറത്തു വിട്ടത്. വാട്‌സാപ്പാണ് പട്ടികയില്‍ മുന്നില്‍.
2018 ല്‍ 65.5 കോടിയാളുകളാണ് ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തിരുന്നത്. വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്കിന്റെ ഉപയോക്താക്കളില്‍ ഭൂരിഭാഗവും ഇന്ത്യാക്കാരാണ്.
ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തവരില്‍ 44 ശതമാനം പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ആപ്പ് വഴി പരസ്യ വിതരണവും സജീവമാക്കിയതോടെ വരുമാനത്തിലും ടിക് ടോക്കിന് മുന്നേറ്റമുണ്ടായിട്ടുണ്ട്.
ആഗോളതലത്തിലുള്ള ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍, ഐപാഡ് എന്നിവയിലെ ഡൗണ്‍ലോഡുകളുടെ എണ്ണമാണിത്. തേഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്നുള്ള കണക്കുകള്‍ ഇതില്‍ പെടുന്നില്ല.
ടിക് ടോക്കിന് സമാനമായ ലൈക്കീ എന്ന ആപ്ലിക്കേഷന് 33 കോടി ഡൗണ്‍ലോഡുമായി പട്ടികയിലെ ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിംഗപ്പൂരിലെ ബിഗോ എന്ന കമ്ബനിയുടെ ഉടമസ്ഥതയിലുള്ള ലൈക്കിയുടെ ഭൂരിഭാഗം ഉപയോക്താക്കളും ഇന്ത്യക്കാരാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !