ലക്നൗ: പ്രതിഷേധം നടത്തിയിട്ട് ഒരു കാര്യവുമില്ല, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്ന വിഷയം ഉദിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാമെന്നും പ്രതിഷേധം വിലയിക്കെടുക്കുന്നില്ലെന്നും അദ്ദേഹം ലഖ്‌നൗവിലെ റാലിയില്‍ പറഞ്ഞു. പൗരത്വ നിയമഭേദഗതി വിശദീകരിക്കാനായി ബിജെപി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. 'ഞാന്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു, സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോക്കം പോകുന്ന പ്രശ്നം ഉദിക്കുന്നില്ല. പ്രതിഷേധിക്കേണ്ടവര്‍ക്ക് അത് തുടരാം'- അമിത് ഷാ വ്യക്തമാക്കി.
പ്രതിപക്ഷത്തിന് യാഥാര്‍ഥ്യം തിരിച്ചറിയാനാകുന്നില്ല, വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ മുഖംമൂടിയാല്‍ അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ മിഥ്യാധാരണകള്‍ പ്രചരിപ്പിക്കുകയാണ്. അതിനാലാണ് ബിജെപി ജന്‍ ജാഗരണ്‍ അഭിയാന്‍ നടത്തുന്നത്. ഇത് രാജ്യം തകര്‍ക്കുന്നവര്‍ക്കെതിരായ അവബോധ ക്യാംപെയിനാണെന്നും അമിത് ഷാ അവകാശപ്പെട്ടു. പ്രതിഷേധം കണക്കിലെടുക്കില്ലെന്നും പൗരത്വ നിയമം ഒരു നിലക്കും പിന്‍വലിക്കില്ലെന്നും എതിരാളികളോട് വളരെ വ്യക്തമായി പറയുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ബില്‍ നിങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യാന്‍ അമിത് ഷാ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തു. ഈ നിയമം കാര
ണം ഏതെങ്കിലും വ്യക്തിയുടെ പൗരത്വം എടുത്ത് കളയാന്‍ കഴിയുമെങ്കില്‍ അത് തെളിയിച്ച് കാണിക്കാനാണ് ഷായുടെ വെല്ലുവിളി. അന്ധരും ബധിരരുമായ നേതാക്കള്‍ക്ക് പീഡനത്തിനിരയായ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഈ ആളുകള്‍ എവിടെ പോയി? ചിലര്‍ കൊല്ലപ്പെട്ടു, ചിലരെ ബലമായി പരിവര്‍ത്തനം ചെയ്തു. രാജസ്ഥാനില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാകിസ്താനില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും പൗരത്വം നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നെന്നും നിങ്ങള്‍ ചെയ്താല്‍ എല്ലാം ശരിയാണ്, മോഡി ചെയ്യുമ്ബോള്‍ നിങ്ങള്‍ പ്രതിഷേധിക്കുന്നെന്നും അദ്ദേഹം പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !