കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 492 ആയി ഉയർന്നു. ചൈനയിൽ 490 പേരും ഫിലിപ്പീൻസ്, ഹോങ്കോംഗ് എന്നിവിടങ്ങളിലായി ഓരോരുത്തരുമാണ് മരിച്ചത്. ഇതുവരെ 24,000 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.
ചൈനക്ക് പുറമെ 25 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. കാനഡയിലും ജപ്പാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറോണുടെ പശ്ചാത്തലത്തിൽ രാജ്യങ്ങൾ യാത്രാവിലക്കും വ്യാപാരവിലക്കും ഏർപ്പെടുത്തുന്നത് ഭീതി പരത്തുവാനെ ഉപകരിക്കുവെന്ന് ലോകാരോഗ്യ സംഘടന മുന്നറിയ്ിപ്പ് നൽകുന്നു. കൊറോണ ഒരു മഹാമാരിയല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി
സംസ്ഥാനത്ത് മൂന്ന് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ചികിത്സയിൽ കഴിയുന്ന ഇവരുടെ നില മെച്ചപ്പെടുകയാണ്. ആശുപത്രികളിലായി 100 പേർ ഇപ്പോഴും വീടുകളിൽ 2421 പേരും നിരീക്ഷണത്തിലുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !