പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ മുൻ മന്ത്രിയും കളമശ്ശേരി എംഎൽഎയുമായ വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി. ഇതുസംബന്ധിച്ച ഫയലിൽ ഗവർണർ ഒപ്പുവെച്ചു. പാലം അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം ഇനി തുടരുന്നതിൽ തടസ്സമില്ല
കരാറുകാരന് മുൻകൂർ പണം അനുവദിച്ചതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്റെ അനുമതി തേടിയത്. ഒക്ടോബറിൽ വിജിലൻസിന്റെ കത്ത് സർക്കാർ ഗവർണറുടെ അനുമതിക്കായി കൈമാറി.
എ ജിയോട് ഗവർണർ നിയമോപദേശം അടക്കം തേടിയെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും തുടർ നടപടിയുണ്ടായില്ല. അന്വേഷണം വൈകുന്നതിൽ കോടതി ഇടപെടുകയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസിന് നിർദേശം നൽകുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !