സിഎഎ വിരുദ്ധ പ്രക്ഷോഭം: വീണ്ടും ആക്രമണം: നിരോധനാജ്ഞ

0


ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ പ്രതിഷേധക്കാരും അനുകൂലികളും തമ്മില്‍ വീണ്ടും സംഘര്‍ഷം. ഇരുകൂട്ടരും പരസ്​പരം കല്ലെറിഞ്ഞതോടെയാണ്​ സംഘര്‍ഷം കനത്തത്​. പ്രതിഷേധക്കാര്‍ക്കുനേരെ ​പൊലിസ്​ ടിയര്‍ ഗ്യാസ്​ പ്രയോഗിച്ചു. കല്ലേറില്‍ പരിക്കേറ്റ ഒരു പൊലിസുകാരന്‍ കൊല്ലപ്പെട്ടു. ഹെഡ്​ കോണ്‍സ്​റ്റബ്​ള്‍ രത്തന്‍ലാലാണ്​ കൊല്ലപ്പെട്ടത്​. ഇതേ തുടര്‍ന്ന്​ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സംഘര്‍ഷത്തെ തുടര്‍ന്ന്​ മൗജ്​പൂര്‍ ബബര്‍പൂര്‍ മെട്രോ സ്​റ്റേഷന്​ സമീപം യമുന വിഹാറില്‍ വാഹനങ്ങള്‍ അഗ്​നിക്കിരയാക്കി. ജാഫറാബാദിലും മൗജ്​പൂരിലും രണ്ടിലധികം വാഹനങ്ങള്‍വീതവും കത്തിച്ചിട്ടുണ്ട്​. പരിക്കേറ്റവരെ സമീപത്തെ ജി.ടി.ബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജാഫറാബാദ്​, മൗജ്​പൂര്‍-ബബര്‍പൂര്‍ എന്നിവിടങ്ങളിലെ മെട്രോ സ്​റ്റേഷനുകള്‍ ഡി.എം.ആര്‍.സി അടച്ചിട്ടു. സ്​ഥലത്തെ ക്രമസമാധാനം പുനസ്​ഥാപിക്കുന്നതിനായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കേജ്​രിവാള്‍ ഗവര്‍ണര്‍ അനില്‍ ബൈജാലിനും കേന്ദ്രആഭ്യന്തര മന്ത്രി അമിത്​ ഷാക്കും നോട്ടിസ്​ അയച്ചു.

24 മണിക്കൂറിനിടയില്‍ രണ്ടാം തവണയാണ്​ ഡല്‍ഹിയില്‍ പൗരത്വ സമരക്കാര്‍ക്കുനേ​െര ആക്രമണമുണ്ടാകുന്നത്​​. സംഘര്‍ഷത്തി​േന്‍റതായ നിരവധി വിഡിയോകളാണ്​​ പുറത്തുവന്നത്​. ഇതില്‍ അക്രമികള്‍ ജയ് ശ്രീറാം വിളിക്കുന്നതും കേള്‍ക്കാം. ഇത്​ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്​. ചുവന്ന ടീഷര്‍ട്ടിട്ട ഒരാള്‍ തോക്കുചൂണ്ടുന്നതായ ചിത്രവും പുറത്തുവന്നതില്‍ ഉള്‍പ്പെടുന്നു.

ക്രമസമാധാനം പുനസ്​ഥാപിക്കാന്‍ പ്രദേശത്ത്​ അര്‍ധ സൈനിക സേനയെ വിന്യസിച്ചിട്ടുണ്ട്​. ജാഫറാബാദില്‍ പൗരത്വ പ്രതിഷേധക്കാര്‍ക്കെതിരെ ഇന്നലെയുണ്ടായ കല്ലേറിന്‍െറ ബാക്കിപത്രമായിരുന്നു ഇന്നത്തെ അക്രമം. അതേസമയം ജാഫറാബാദില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായി സ്​ത്രീകളുടെ ശാഹീന്‍ ബാഗ്​ മോഡല്‍ സമരം തുടരുകയാണ്​.


കഴിഞ്ഞ ദിവസം സമരക്കാര്‍ക്കുനേരെ ബി.ജെ.പി നേതാവിന്‍െറ നേതൃത്വത്തില്‍ സി.എ.എ അനുകൂലികള്‍ അക്രമാസക്തരായി എത്തിയതിനെ തുടര്‍ന്ന​ുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക്​ പരിക്കേറ്റിരുന്നു. ഇനിയൊരു ശാഹീന്‍ ബാഗ്​ അനുവദിക്കില്ല എന്നു പറഞ്ഞ്​ കപില്‍ മിശ്രയുടെ നേതൃത്വത്തിലായിരുന്നു ജനക്കൂട്ടം അവിടേക്കെത്തിയത്​.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !