ട്രംപിന്റെ സന്ദര്‍ശനത്തിനിടെ രാജ്യതലസ്ഥാനത്ത് വന്‍ സംഘര്‍ഷം; പോലീസുകാരന്‍ കൊല്ലപ്പെട്ടു

0

ന്യൂ ഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും, കുടുംബത്തിന്റെയും ഇന്ത്യ സന്ദര്‍ശനത്തിനിടെ ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും, പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഡല്‍ഹിയിലെ ഭജന്‍പുര, മൗജ്പുര്‍, ജാഫറാബാദ് എന്നീ മേഖലകളിലാണ് സംഘര്‍ഷമുണ്ടായത്. അക്രമികളിലൊരാളാണ് പോലീസിന് നേരെ വെടിയുതിര്‍ത്തത്. മൗജ്പുരിലും ജാഫറാബാദിലും ഭജന്‍പുരയിലും ഇരു വിഭാഗക്കാരും തമ്മില്‍ ചേരിതിരിഞ്ഞ് കല്ലേറ് നടത്തി. ഡല്‍ഹിയിലുണ്ടായ വ്യാപക ആക്രമണങ്ങളെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ പോലീസ് കണ്ണീര്‍വാതകവും, ജലപീരങ്കിയും പ്രയോഗിച്ചു. .അക്രമികള്‍ വീടുകളും നിരവധി വാഹനങ്ങളും തീവെച്ച്‌ നശിപ്പിച്ചു. ആക്രമണങ്ങള്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !