അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ലോകത്തിന് ഇന്ത്യ സമ്മാനിച്ച അത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ സന്ദര്‍ശിച്ചു. വൈകിട്ട് അഞ്ചോടെയാണ് ഇരുവരും താജ്മഹല്‍ സന്ദര്‍ശിക്കുന്നതിന് എത്തിച്ചേര്‍ന്നത്. നേരത്തെ, നിശ്ചയിച്ചിരുന്നതിനേക്കാള്‍ 20 മിനിറ്റ് മുന്നേയാണ് ഇരുവരും പ്രണയകുടീരം സന്ദര്‍ശിക്കുന്നതിനായി എത്തിച്ചേര്‍ന്നത്.
മകള്‍ ഇവാങ്ക ട്രംപും മരുമകനുമെല്ലാം ട്രംപിനും മെലാനിയയക്കുമൊപ്പം താജ്മഹല്‍ സന്ദര്‍ശിക്കാനെത്തി. സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് താജ്മഹലിനു ചുറ്റും ഒരുക്കിയിട്ടുള്ളത്.
താജ്മഹലിന്റെ ചരിത്രപ്രാധാന്യമുള്പ്പെടെ ട്രംപ് ചോദിച്ചറിഞ്ഞു. താജ്മഹലിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോകളെടുക്കുകയും ചുറ്റും നടന്ന കാണുകയും ചെയ്ത ട്രംപ് 6.15നാണ് ഇവിടെ നിന്നും മടങ്ങാന്‍ നിശ്ചയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !